അരലക്ഷം മുടക്കിയാല്‍ കന്യകയാകാം; കച്ചവടം കേരളത്തിലേക്കും

പുതിയ കാലത്തെ വഴിവിട്ട അടിച്ചുപൊളി ജീവിതത്തിലൂടെ കന്യകാത്വം നഷ്ടപ്പെടുന്ന യുവതികള്‍ക്ക് കന്യാചര്‍മം പുനഃസൃഷ്ടിക്കുന്ന 'ഹൈമനോപ്ലാസ്റ്റി' ശസ്ത്രക്രിയ കേരളത്തില്‍ വ്യാപകമാവുന്നു. വന്‍കിട ആശുപത്രികളും ഇന്റര്‍നെറ്റിലെ ചില ഏജന്‍സികളും ചേര്‍ന്നാണ് സദാചാര ശസ്ത്രക്രിയ സംസ്ഥാനത്ത് വ്യാപകമായി മാര്‍ക്കറ്റ് ചെയ്യുന്നത്.


വഴിവിട്ട ജീവിതശൈലിയിലൂടെ കന്യാചര്‍മം നഷ്ടപ്പെടുന്ന യുവതികള്‍ക്ക് വിവാഹസമയത്ത് പതിവ്രതയാകാന്‍ വേണ്ടിയാണ് പുതിയ ശസ്ത്രക്രിയ രംഗത്തു വന്നിരിക്കുന്നത്. 30 മുതല്‍ 45 മിനിറ്റ് ദൈര്‍ഘ്യം മാത്രമുള്ള ലഘു തുന്നിപ്പിടിപ്പിക്കല്‍ ശസ്ത്രക്രിയയാണ് ഹൈമനോപ്ലാസ്റ്റി. പ്ലാസ്റ്റിക് സര്‍ജറി വൈദഗ്ധ്യമുള്ള ഡോക്ടര്‍മാര്‍ക്ക് അനായാസം ഇത് ചെയ്യാനാകും.ആശുപത്രിയില്‍ കിടക്കേണ്ടതില്ലെന്നും 'റിസ്‌ക് ' രഹിതമാണെന്നുമാണ് ഇന്റര്‍നെറ്റില്‍ ശസ്ത്രക്രിയാ ഏജന്‍സിയുടെ പരസ്യം പറയുന്നത്. 20നും 30നും ഇടയില്‍ പ്രായമുള്ള യുവതികളാണ് ഈ ശസ്ത്രക്രിയക്കായി എത്തുന്നതെന്ന് ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മേധാവി ഡോ. അനിതാ കാന്ദ് പറയുന്നു. രാജ്യത്ത് കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ആവശ്യക്കാരുടെ വര്‍ധന 20 മുതല്‍ 30 ശതമാനം വരെയായി വളര്‍ന്നിട്ടുണ്ടെന്ന് മുതിര്‍ന്ന പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ബിരാജ് നധാനി പറയുന്നു. 50,000 രൂപ മുതല്‍ 70,000 രൂപ വരെയാണ് ഇതിനായി സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. ദല്‍ഹിയിലെയും ബംഗളൂരുവിലെയും അപ്പോളോ ഹോസ്‌പിറ്റല്‍, ബംഗളൂരുവിലെ ബി.ജി.എസ് ഹോസ്‌പിറ്റല്‍, ഹൈദരാബാദിലെ മാക്‌സ് ദേവകി ദേവ് ആശുപത്രി എന്നീ മുന്തിയ ആശുപത്രികളില്‍ വളരെക്കാലം മുമ്പുതന്നെ ഈ ശസ്ത്രക്രിയ നടത്തുന്നുണ്ട്. എന്നാല്‍, സംസ്ഥാനത്ത് അടുത്തകാലത്താണ് ഇതിന് പ്രചാരം കൂടിയത്.ഇപ്പോള്‍ കേരളത്തിലെ പല ആശുപത്രികളിലും രഹസ്യമായി ഈ ശസ്ത്രക്രിയ നടത്തുന്നുണ്ട്. വന്‍ തുക നല്‍കി സമൂഹത്തിലെ പല ഉന്നതരുടെ മക്കളും ഐ.ടി പ്രഫഷനലുകളും ഈ ശസ്ത്രക്രിയ നടത്തുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. സിസ്റ്റര്‍ അഭയാ കേസിലെ വിചാരണക്കിടെ സിസ്റ്റര്‍ സെഫി ഹൈമനോപ്ലാസ്റ്റി നടത്തിയെന്ന പരാമര്‍ശമുണ്ടായിരുന്നു. ആ സംഭവത്തിനുശേഷം ഇതേ ആവശ്യമുന്നയിച്ചെത്തുന്ന യുവതികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് പ്രമുഖ ഡോക്ടര്‍ പറയുന്നു.

കായികവിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോഴും കഠിന വ്യായാമമുറകള്‍ ചെയ്യുമ്പോഴുമൊക്കെ കന്യാചര്‍മത്തിന് കേട് സംഭവിക്കാം. ഇത് പല സമുദായങ്ങള്‍ക്കിടയിലും ദാമ്പത്യപ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരുന്നു ആദ്യകാലത്ത് ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിവന്നത്. എന്നാല്‍, ഇപ്പോള്‍ സംസ്ഥാനത്ത് വന്‍ ആവശ്യം കാരണം മിക്ക സ്വകാര്യ ആശുപത്രികളിലും ഈ ശസ്ത്രക്രിയ നടത്തുന്നുണ്ട്. വിദഗ്ധ സര്‍ജന്‍ ചെയ്യേണ്ട ശസ്ത്രക്രിയ ഗൈനക്കോളജിസ്റ്റുകള്‍ അല്ലാത്ത സാധാരണ ഡോക്ടര്‍മാരും വ്യാജന്മാരും വരെ ചെയ്യുന്നു എന്നതാണ് പ്രശ്‌നം.

Source: Email

വിവാഹത്തിന് കാര്‍മികത്വം വഹിച്ചത് റോബോട്ട് ..


മോഷ്ടാക്കള്‍ എ.ടി.എമ്മുമായി കടന്നു

എ.ടി.എം. കൗണ്ടറുകള്‍ കുത്തിത്തുറന്ന് പണം അപഹരിക്കുന്നതെല്ലാം പഴയ ഫാഷന്‍. ബാംഗ്ലൂരിലെ ഒരു എ.ടി.എം. കൗണ്ടര്‍ കുത്തിത്തുറക്കുകയല്ല അത് അപ്പാടെ ഇളക്കിമാറ്റി കടന്നുകളയുകയാണ് മോഷ്ടാക്കള്‍ ചെയ്തത്. ചന്ദ്രാപുര മെയിന്‍ റോഡിലെ എച്ച്.ഡി.എഫ്.സി.യുടെ എ.ടി. എം. മെഷിനാണ് വെളിപ്പിനും 1.30നും ആറു മണിക്കും ഇടയില്‍ മോഷ്ടാക്കള്‍ കവര്‍ന്നത്. കൗണ്ടറിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ തൊട്ടടുത്ത മുറിയില്‍ കിടന്ന് ഉറക്കമായ അവസരം മുതലാക്കിയാണ് ഇവര്‍ മെഷിന്‍ ഇളക്കിമാറ്റി മിനി ലോറിയില്‍ കയറ്റിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാര്‍ ഉറക്കമുണര്‍പ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.എ.ടി.എം. മെഷിനില്‍ 16 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായി ബ്രാഞ്ച് മാനേജര്‍ കാര്‍ത്തികേയന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇതില്‍ നിന്ന് എത്ര രൂപ പിന്‍വലിച്ചിട്ടുണ്ടെന്ന് അറിയില്ല. എ.ടി.എമ്മിന്റെ പ്രവര്‍ത്തനം നന്നായി അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നും സംഘത്തില്‍ അഞ്ചോ ആറോ പേരുണ്ടായിരിക്കുമെന്നും പോലീസ് പറഞ്ഞു. കൗണ്ടറിലെ സി.സി.ടി.വി.യുടെ വൈദ്യുതിബന്ധം വിച്‌ഛേദിച്ചതിനുശേഷമാണ് ഇവര്‍ മോഷണം നടത്തിയത്.

കോഴിക്കോട് കളക്ടറേറ്റ് ജപ്തി ചെയ്തു

കടമെടുത്ത ലോണ്‍ അടയ്ക്കാത്തതിന്‍റെ പേരില്‍ വീടും സ്ഥലവും ജപ്തി ചെയ്യുന്നത് പുതുമയല്ല. എന്നാല്‍ ഇന്ന് കോഴിക്കോട് വീടും പറമ്പുമൊന്നുമല്ല ജപ്തി ചെയ്തത്. ജില്ലാ കളക്ടറേറ്റ് തന്നെയങ്ങ് ജപ്തി ചെയ്തു. നഷ്ടപരിഹാരം സമയത്ത് ജനങ്ങള്‍ക്ക് കൊടുത്തില്ല എന്നതാണ് കാരണം.

ബുധനാഴ്ച ഉച്ച തിരിഞ്ഞാണ് കോഴിക്കോട് കളക്ടറേറ്റ് ജപ്തി ചെയ്തത്. പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു ജപ്തി. സ്ഥലവാദികള്‍ കോടതിയില്‍ പരാതി നല്കിയതിനെ തുടര്‍ന്നായിരുന്നു നടപടി. സെന്‍റിന് 1,30,000 രൂപ വെച്ച് നഷ്ടപരിഹാരം നല്കാന്‍ രണ്ടു വര്‍ഷം മുമ്പ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് നടപ്പായിരുന്നില്ല.

കുന്ദമംഗലത്ത് ഐ ഐ എമ്മിന് (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്) സ്ഥലം ഏറ്റെടുത്തപ്പോള്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്കിയില്ലെന്ന പരാതിയെ തുടര്‍ന്നായിരുന്നു കളക്ടറേറ്റ് ജപ്തി ചെയ്തിരിക്കുന്നത്. ഒരു മാസത്തിനകം വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാ‍രം നല്കിയില്ലെങ്കില്‍ കളക്ടറേറ്റ് ലേലം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ നഷ്ടപരിഹാരം നല്കേണ്ടത് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പാണെന്നാണ് കളക്ടറേറ്റ് അധികൃതരുടെ നിലപാട്. പണം ലഭിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം തുക നല്കാന്‍ കഴിയുമെന്നും എ ഡി എം പറഞ്ഞു.

source:webdunia.com

ഇതെല്ലാം മലയാളം

source: E-Mail