"തുടക്കങ്ങള്‍" - ആദ്യ മലയാള ഗ്രാഫിക് നോവല്‍

തുടക്കങ്ങള്‍ - ആദ്യ മലയാള ഗ്രാഫിക് നോവല്‍



"തുടക്കങ്ങള്‍"  എന്ന നോവലിലൂടെ അങ്ങനെ മലയാളത്തിലും ഒരു പുതിയ ഒരു സാഹിത്യ ശാഖ ഉണ്ടായിരിക്കുന്നു അതാണ് "ഗ്രാഫിക് നോവല്‍". തുടക്കങ്ങള്‍ എന്ന ഈ നോവല്‍ 2007 മുതല്‍ http://www.keralacomics.com/ എന്ന സൈറ്റിലൂടെ വായനക്കാരുടെ മനം കവരുന്നു. "The Beginnings" എന്ന ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും സൈറ്റില്‍ ലഭ്യമാണ്. കൂടാതെ ഇപ്പോള്‍ ഇതിന്റെ പ്രിന്റഡ് ബുക്കും എത്തിക്കഴിഞ്ഞിരിക്കുന്നു. അമേരിക്കന്‍ മലയാളിയായ നിഷാന്ത് ഗോപിനാഥന്‍ ആണ് ഇതിന്റെ രചയിതാവ്. കൂടുതല്‍ വിവരങ്ങള്‍ കാണുന്നതിനായും, ഈ നോവല്‍ വായിക്കുന്നതിനായും സൈറ്റ് സന്ദര്‍ശിക്കുക. http://keralacomics.com/

ഒരു മലയാളി പെണ്‍കുരുന്നിന്‍റെ അത്ഭുതപ്രകടനം കാണൂ....



അഭിരാമി അജിത്‌ എന്നാണ് 3 വയസ്സുള്ള ഈ മലയാളി പെണ്‍കുരുന്നിന്‍റെ പേര്

കൂടുതല്‍ പ്രകടനങ്ങള്‍ ഈ ലിങ്കില്‍ കാണാം

മലയാളത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ്‌ ടെലിവിഷന്‍ ചാനല്‍



ദൃശ്യം ടിവി - മലയാളത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ്‌ ടെലിവിഷന്‍ ചാനല്‍. ഇതിലൂടെ നിയമപരമായി ഉള്ള സിനിമ ട്രയിലെര്സ് , ഷോര്‍ട്ട് ഫിലിംസ് , മലയാളം ആല്‍ബംസ്, ഡോകുമെന്ടരീസ്, കൂടാതെ പല ഇവെന്റുകളും ഉണ്ട്. കൂടാതെ ഇവര്‍ക്ക് അയച്ചു കൊടുക്കുന്ന വീഡിയോസ് ഈ സൈറ്റ് സൌജന്യമായി പ്രദര്‍ശിപ്പിക്കും എന്നത് വളരെ നന്നാണ്. ഏതായാലും ഇത് നല്ല ഒരു സംരംഭം ആണ് എന്നതില്‍ സംശയം ഇല്ല . ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
സൈറ്റ് അഡ്രസ്‌
http://www.drishyam.tv
http://www.malayalaminternettv.com/