അരലക്ഷം മുടക്കിയാല്‍ കന്യകയാകാം; കച്ചവടം കേരളത്തിലേക്കും

പുതിയ കാലത്തെ വഴിവിട്ട അടിച്ചുപൊളി ജീവിതത്തിലൂടെ കന്യകാത്വം നഷ്ടപ്പെടുന്ന യുവതികള്‍ക്ക് കന്യാചര്‍മം പുനഃസൃഷ്ടിക്കുന്ന 'ഹൈമനോപ്ലാസ്റ്റി' ശസ്ത്രക്രിയ കേരളത്തില്‍ വ്യാപകമാവുന്നു. വന്‍കിട ആശുപത്രികളും ഇന്റര്‍നെറ്റിലെ ചില ഏജന്‍സികളും ചേര്‍ന്നാണ് സദാചാര ശസ്ത്രക്രിയ സംസ്ഥാനത്ത് വ്യാപകമായി മാര്‍ക്കറ്റ് ചെയ്യുന്നത്.


വഴിവിട്ട ജീവിതശൈലിയിലൂടെ കന്യാചര്‍മം നഷ്ടപ്പെടുന്ന യുവതികള്‍ക്ക് വിവാഹസമയത്ത് പതിവ്രതയാകാന്‍ വേണ്ടിയാണ് പുതിയ ശസ്ത്രക്രിയ രംഗത്തു വന്നിരിക്കുന്നത്. 30 മുതല്‍ 45 മിനിറ്റ് ദൈര്‍ഘ്യം മാത്രമുള്ള ലഘു തുന്നിപ്പിടിപ്പിക്കല്‍ ശസ്ത്രക്രിയയാണ് ഹൈമനോപ്ലാസ്റ്റി. പ്ലാസ്റ്റിക് സര്‍ജറി വൈദഗ്ധ്യമുള്ള ഡോക്ടര്‍മാര്‍ക്ക് അനായാസം ഇത് ചെയ്യാനാകും.



ആശുപത്രിയില്‍ കിടക്കേണ്ടതില്ലെന്നും 'റിസ്‌ക് ' രഹിതമാണെന്നുമാണ് ഇന്റര്‍നെറ്റില്‍ ശസ്ത്രക്രിയാ ഏജന്‍സിയുടെ പരസ്യം പറയുന്നത്. 20നും 30നും ഇടയില്‍ പ്രായമുള്ള യുവതികളാണ് ഈ ശസ്ത്രക്രിയക്കായി എത്തുന്നതെന്ന് ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മേധാവി ഡോ. അനിതാ കാന്ദ് പറയുന്നു. രാജ്യത്ത് കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ആവശ്യക്കാരുടെ വര്‍ധന 20 മുതല്‍ 30 ശതമാനം വരെയായി വളര്‍ന്നിട്ടുണ്ടെന്ന് മുതിര്‍ന്ന പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ബിരാജ് നധാനി പറയുന്നു. 50,000 രൂപ മുതല്‍ 70,000 രൂപ വരെയാണ് ഇതിനായി സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. ദല്‍ഹിയിലെയും ബംഗളൂരുവിലെയും അപ്പോളോ ഹോസ്‌പിറ്റല്‍, ബംഗളൂരുവിലെ ബി.ജി.എസ് ഹോസ്‌പിറ്റല്‍, ഹൈദരാബാദിലെ മാക്‌സ് ദേവകി ദേവ് ആശുപത്രി എന്നീ മുന്തിയ ആശുപത്രികളില്‍ വളരെക്കാലം മുമ്പുതന്നെ ഈ ശസ്ത്രക്രിയ നടത്തുന്നുണ്ട്. എന്നാല്‍, സംസ്ഥാനത്ത് അടുത്തകാലത്താണ് ഇതിന് പ്രചാരം കൂടിയത്.



ഇപ്പോള്‍ കേരളത്തിലെ പല ആശുപത്രികളിലും രഹസ്യമായി ഈ ശസ്ത്രക്രിയ നടത്തുന്നുണ്ട്. വന്‍ തുക നല്‍കി സമൂഹത്തിലെ പല ഉന്നതരുടെ മക്കളും ഐ.ടി പ്രഫഷനലുകളും ഈ ശസ്ത്രക്രിയ നടത്തുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. സിസ്റ്റര്‍ അഭയാ കേസിലെ വിചാരണക്കിടെ സിസ്റ്റര്‍ സെഫി ഹൈമനോപ്ലാസ്റ്റി നടത്തിയെന്ന പരാമര്‍ശമുണ്ടായിരുന്നു. ആ സംഭവത്തിനുശേഷം ഇതേ ആവശ്യമുന്നയിച്ചെത്തുന്ന യുവതികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് പ്രമുഖ ഡോക്ടര്‍ പറയുന്നു.

കായികവിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോഴും കഠിന വ്യായാമമുറകള്‍ ചെയ്യുമ്പോഴുമൊക്കെ കന്യാചര്‍മത്തിന് കേട് സംഭവിക്കാം. ഇത് പല സമുദായങ്ങള്‍ക്കിടയിലും ദാമ്പത്യപ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരുന്നു ആദ്യകാലത്ത് ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിവന്നത്. എന്നാല്‍, ഇപ്പോള്‍ സംസ്ഥാനത്ത് വന്‍ ആവശ്യം കാരണം മിക്ക സ്വകാര്യ ആശുപത്രികളിലും ഈ ശസ്ത്രക്രിയ നടത്തുന്നുണ്ട്. വിദഗ്ധ സര്‍ജന്‍ ചെയ്യേണ്ട ശസ്ത്രക്രിയ ഗൈനക്കോളജിസ്റ്റുകള്‍ അല്ലാത്ത സാധാരണ ഡോക്ടര്‍മാരും വ്യാജന്മാരും വരെ ചെയ്യുന്നു എന്നതാണ് പ്രശ്‌നം.

Source: Email

3 Response to "അരലക്ഷം മുടക്കിയാല്‍ കന്യകയാകാം; കച്ചവടം കേരളത്തിലേക്കും"

  1. jayanEvoor Says:

    വളരെ നല്ല വാർത്ത.
    കന്യകാത്വം സ്ത്രീക്കു മാത്രം നിർബന്ധമുള്ള സമൂഹത്തിൽ ഇതൊക്കെ ആവശ്യമാണ്!

  2. ജിപ്പൂസ് Says:

    തളത്തില്‍ ദിനേശന്മാരുടെ ഉറക്കം പോയത് തന്നെ.'ലിത്' ഇനിപ്പോ വെച്ച് പിടിപ്പിച്ചതാണെങ്കിലോ :(

  3. Anonymous Says:

    ആഹാ കൊള്ളാലോ വാര്‍ത്ത ...."അണ്ണാന്‍ കുഞ്ഞും തന്നാലായത് " [:P ]

Post a Comment