മോഷ്ടാക്കള്‍ എ.ടി.എമ്മുമായി കടന്നു

എ.ടി.എം. കൗണ്ടറുകള്‍ കുത്തിത്തുറന്ന് പണം അപഹരിക്കുന്നതെല്ലാം പഴയ ഫാഷന്‍. ബാംഗ്ലൂരിലെ ഒരു എ.ടി.എം. കൗണ്ടര്‍ കുത്തിത്തുറക്കുകയല്ല അത് അപ്പാടെ ഇളക്കിമാറ്റി കടന്നുകളയുകയാണ് മോഷ്ടാക്കള്‍ ചെയ്തത്. ചന്ദ്രാപുര മെയിന്‍ റോഡിലെ എച്ച്.ഡി.എഫ്.സി.യുടെ എ.ടി. എം. മെഷിനാണ് വെളിപ്പിനും 1.30നും ആറു മണിക്കും ഇടയില്‍ മോഷ്ടാക്കള്‍ കവര്‍ന്നത്. കൗണ്ടറിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ തൊട്ടടുത്ത മുറിയില്‍ കിടന്ന് ഉറക്കമായ അവസരം മുതലാക്കിയാണ് ഇവര്‍ മെഷിന്‍ ഇളക്കിമാറ്റി മിനി ലോറിയില്‍ കയറ്റിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാര്‍ ഉറക്കമുണര്‍പ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.



എ.ടി.എം. മെഷിനില്‍ 16 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായി ബ്രാഞ്ച് മാനേജര്‍ കാര്‍ത്തികേയന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇതില്‍ നിന്ന് എത്ര രൂപ പിന്‍വലിച്ചിട്ടുണ്ടെന്ന് അറിയില്ല. എ.ടി.എമ്മിന്റെ പ്രവര്‍ത്തനം നന്നായി അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നും സംഘത്തില്‍ അഞ്ചോ ആറോ പേരുണ്ടായിരിക്കുമെന്നും പോലീസ് പറഞ്ഞു. കൗണ്ടറിലെ സി.സി.ടി.വി.യുടെ വൈദ്യുതിബന്ധം വിച്‌ഛേദിച്ചതിനുശേഷമാണ് ഇവര്‍ മോഷണം നടത്തിയത്.

1 Response to "മോഷ്ടാക്കള്‍ എ.ടി.എമ്മുമായി കടന്നു"

  1. Nileenam Says:

    സെക്യുരിറ്റികാര്‍ക്ക് എന്തായാലും പങ്കുണ്ടാവും!!!

Post a Comment