ആപ്പിള്‍ ഐ പാഡ് വിപണിയില്‍

കമ്പ്യൂട്ടര്‍ ശ്രേണിയിലെ പുതിയ കുള്ളനെ തേടിയുള്ള കാത്തിരിപ്പിന് വിരാമമായി. ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിലെ അതികായന്‍മാരായ ആപ്പിള്‍ കുടുംബത്തിലെ നവാഗതനായ ഐ പാഡ് ഇനി ഉപഭോക്താക്കളുടെ കൈകളിലേക്ക്. ഏറെ കാത്തിരിപ്പിന് ശേഷമാണ് ഐ പാ‍ഡ് വിപണിയിലെത്തിയിരിക്കുന്നത്.
അമേരിക്കന്‍ പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് ഐ പാഡുകള്‍ ആപ്പിള്‍ ഷോറൂമുകളിലെ ഷെല്‍‌ഫുകളില്‍ സ്ഥാനം പിടിച്ചത്. ആപ്പിളിന്‍റെ ഇരുന്നൂറ് ഷോപ്പുകള്‍ വഴിയും ഇലക്ട്രോണിക് ഉല്‍‌പന്ന വിതരണശൃംഖലയായ ബെസ്റ്റ് ബേയുടെ ഷോപ്പുകള്‍ വഴിയുമാണ് ഐ പാഡുകള്‍ വില്‍ക്കുക.

2007 ല്‍ ഐ ഫോണ്‍ പുറത്തിറക്കിയതിനുശേഷം ആപ്പിളിന്‍റെ ടാബ്‌ലറ്റ്‌ കംപ്യൂട്ടര്‍ ശ്രേണിയിലെ പുത്തന്‍ അതിഥിയാണ് ഐ പാഡ്‌. അര ഇഞ്ചു കനവും പത്ത് ഇഞ്ച് മാത്രം വലുപ്പവും ഉള്ള ഐ പാഡുകള്‍ വിപണി പിടിച്ചടക്കുമെന്ന് തന്നെയാണ് ആപ്പിളിന്‍റെ കണക്കുകൂട്ടല്‍‌. കമ്പ്യൂട്ടര്‍ ലോകവും ഇക്കാര്യം തന്നെയാണ് ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് ആപ്പിള്‍ ഐ പാഡ് ഔദ്യോഗികമായി പുറത്തിറക്കിയത്. 9.7 ഇഞ്ച് ആണ് ടച്ച് സ്ക്രീന്‍ സംവിധാനത്തോടെയുള്ള ഐ പാഡിന്‍റെ സ്ക്രിനുകളുടെ വലിപ്പം. 499 ഡോളര്‍ മുതല്‍ ത്രീ ജി സംവിധാനമുള്ള 800 ഡോളര്‍ വരെ വില വരുന്ന ഐ പാഡുകളാണ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഐ ഫോണുകള്‍ തരംഗമായതുപോലെ ഐ പാഡുകളും മികച്ച പ്രതികരണമുയര്‍ത്തുന്നതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. യു‌എസില്‍ മാത്രമാണ് ഇപ്പോള്‍ ഐ പാഡുകള്‍ വില്‍‌പനയ്ക്ക് നല്‍കിയിട്ടുള്ളത്. ഈ മാസം അവസാനത്തോടെ ഒമ്പത് രാജ്യങ്ങളില്‍ കൂടി ഐ പാഡ് വില്‍പനയ്ക്കെത്തും.
 
source:webdunia.com

1 Response to "ആപ്പിള്‍ ഐ പാഡ് വിപണിയില്‍"

  1. jayanEvoor Says:

    സന്തോഷം!

    നന്ദി ഈ വിവരണത്തിന്!

Post a Comment