ഗൂഗിള്‍ വൃത്തിയാക്കാന്‍ ആടുകള്‍?

ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനും പ്രമുഖ ഐ ടി കമ്പനിയുമായി ആടുകള്‍ക്ക് വല്ല ബന്ധവുമുണ്ടോ? ഉണ്ടെന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ ആസ്ഥാനമായ കാലിഫോര്‍ണിയയിലെ മൌണ്ടേന്‍ വ്യൂവിലാണ് ആടുകള്‍ കൂട്ടമായെത്തിയത്. ഗൂഗിള്‍ ആസ്ഥാന കെട്ടിടത്തിന്റെ ചുറ്റുപാടുകള്‍ ശുചീകരിക്കാനാണ് ഒരു കൂട്ടം ആടുകള്‍ എത്തിയത്.




ഇരുന്നൂറോളം ആടുകളാണ് എത്തിയത്. പുല്ലും കാടും പിടിച്ച് കിടക്കുകയായിരുന്ന ഒഴിഞ്ഞ സ്ഥലത്തെ പച്ചപ്പെല്ലാം ആടുകള്‍ തിന്ന് വൃത്തിയാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇവിടത്തെ പുല്ലും കാടും വെട്ടിത്തെളിച്ച് കത്തിക്കാറായിരുന്നു പതിവ്. എന്നാല്‍, ഗൂഗിള്‍ നടപ്പിലാക്കി വരുന്ന പുതിയ പരിസ്ഥിതി പദ്ധതിയുടെ ഭാഗമായാണ് വൃത്തിയാക്കല്‍ ദൌത്യം ആടുകളെ ഏല്‍പ്പിച്ചത്.



എന്തായാലും സാങ്കേതിക ലോകത്ത് എല്ലാം വിജയം വരിക്കുന്ന ഗൂഗിള്‍ ഇക്കാര്യത്തിലും പൂര്‍ണവിജയം നേടി. സംഭവം വന്‍ വാര്‍ത്തായായി. മാത്രവുമല്ല, നിരവധി പരിസ്ഥിതി, മൃഗസ്നേഹികളുടെ പ്രീതി പിടിച്ചുപറ്റാനും സാധിച്ചു. നേരത്തെ ഇത്തരം ജോലികള്‍ ചെയ്യാന്‍ യന്ത്രങ്ങളെ സമീപിക്കാറായിരുന്നു പതിവ്.



കാലിഫോര്‍ണിയ ഗ്രേസിംഗില്‍ നിന്നാണ് കുറച്ച് ദിവസത്തേക്ക് ഇരുന്നൂറോളം ആടുകളെ വാങ്ങിയത്. ഒരാഴ്ചത്തെ ജോലിയ്ക്കാണ് ആടുകളെ നിയമിച്ചിരിക്കുന്നത്.
 
source:webdunia.com

0 Response to "ഗൂഗിള്‍ വൃത്തിയാക്കാന്‍ ആടുകള്‍?"

Post a Comment